Friday, August 24, 2012

വീണ്ടും രണ്ടുവര..

എഴുത്ത്  എന്ന അഭ്യാസം കൈമോശം വന്നിരിക്കുന്നു. ഇന്നലെയാണ് തിരിച്ചറിഞ്ഞത് !!. ഇന്നലെ ഒരു സ്ഥലം രജിസ്റ്റര്‍  ഉണ്ടായിരുന്നു . എന്റെ റോള്‍ സാക്ഷിയുടെ! ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കുനത് . തിരിച്ചറിയല്‍ കാര്‍ഡും പിടിച്ച് എപ്പോ ഒപ്പിടാന്പറയും എന്ന്  ആലോചിച്ചുനിന്ന എന്നോട്  എഴുതിക്കോളാന്‍  പറഞ്ഞു. കൂടെ  ഒരു താക്കീതും " ഇംഗ്ലീഷ്  വേണ്ട, മലയാളത്തില്‍  മതി ".

അങ്ങിനെ പ്രീ ഡിഗ്രി മുതല്‍ ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് എടുത്ടിനുള്ള സമ്മാനം കിട്ടി. ഹിന്ദിയും അറിയില്ല മലയാളവും അറിയില്ല. ഇംഗ്ലീഷില്‍ ആകെ അറിയാവുന്നത് ഒപ്പിടാനാണ് . അതുതന്നെ രണ്ടെണ്ണം ഇട്ടാല്‍  ഒരു ബന്ധവും കാണില്ല .  എഴുതേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നു. ഭാഗ്യത്തിന് പേര് , സ്ഥലം തുടങ്ങിയവ എഴുതാന്പറ്റി. കൈയ്യക്ഷരം ബഹുവിശേഷം.  ചുറ്റിപ്പോയത്  "തൊഴില്‍ " , ഒള്ളത് ഒരെണ്ണം കയ്യാലപ്പുറത്തെ തേങ്ങ പോലെയാ ... പോരാത്തതിന്‍  മലയാളത്തിലെഴുതണം .

"കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ " എന്നെഴുതാം . കംപ്യൂട്ടര്‍  ആണോ  അതോ  കമ്പ്യൂട്ടര്‍  ആണോ ? ഏതോ ഒന്നെഴുതി. പ്രോഗ്രാമര്‍ എന്നഭാഗം എഴുതി മുഴുവനാക്കിയില്ല , അവര് പേന പിടിച്ചുവാങ്ങി മുഴുവനാക്കി. ഒപ്പ്  ഒന്നേ വേണ്ടിവന്നൊള്ളു, അവരുടെ ഭാഗ്യം .

എഴുത്ത്  എന്നത്  അഭ്യാസം ആണ് .  പുസ്തകം വായന എഴുത്തിനെ സഹായിക്കും എന്നത് സത്യം ആണ്. പക്ഷെ എഴുത്ത്  എഴുതിത്തന്നെ  പരിശീലിക്കണം .

എല്ലാം ഒന്നേന്നു തൊടങ്ങണം.  ദിവസവും എഴുതണം, കമ്പ്യൂട്ടറില്‍ ഇല്ലേലും കുഴപ്പമില്ല . പേപ്പറില്‍ തന്നെ എഴുതണം. രണ്ടുവര എഴുതണം,  കൈയ്യക്ഷരം നന്നാവണ്ടേ ?

എന്തുനല്ല നടക്കാത്ത സ്വപ്നം  ;)